Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meet Tomorrow

Kottayam

ഡി​ഡാ​സ്‌​കോ 2കെ26 ​അ​ധ്യാ​പ​ക സം​ഗ​മം നാ​ളെ

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ കോ​ര്‍​പറേറ്റ് മാ​നേ​ജ്മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ലെ 2025-26 അ​ധ്യ​യ​നവ​ര്‍​ഷ​ത്തെ മി​ക​ച്ച സ്‌​കൂ​ളു​ക​ളെയും മി​ക​ച്ച അ​ധ്യാ​പ​ക​രെയും ആ​ദ​രി​ക്കു​ന്ന ഡി​ഡാ​സ്‌​കോ 2കെ26 ​അ​ധ്യാ​പ​ക സം​ഗ​മം നാ​ളെ രാ​വി​ലെ 10ന് ​എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​നു ജോ​ബ് എം​എ​ല്‍​എ അ​നു​മോ​ദ​നപ്ര​സം​ഗം ന​ട​ത്തും. കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ ഡോ. ആ​ന്‍റണി മൂ​ല​യി​ല്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യും മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തും.

കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബു ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്കൽ, 2025-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്രേ​ഷ്ഠ​വി​ദ്യാ​ല​യ പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ത്രേ​സ്യാ​മ്മ ജോ​ര്‍​ജ്, അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. കോ​ര്‍​പറേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ബ​ര്‍​സാ​ര്‍ ഫാ.​ സി​റി​യ​ക് പ​ഴ​യ​മ​ഠം, അ​തി​രൂ​പ​താ ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം വ​ഹി​ക്കും.

Latest News

Corehub Up